14
Oct 2024
Tue
14 Oct 2024 Tue
Applications for Overseas Scholarships can be made till 25th October

കേരളത്തിലെ ഒ.ബി.സി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഉന്നത പഠന നിലവാരം പുലര്‍ത്തി വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്. മെഡിക്കല്‍ / എന്‍ജിനിയറിങ് / പ്യൂവര്‍ സയന്‍സ് / അഗ്രികള്‍ച്ചര്‍ / സോഷ്യല്‍ സയന്‍സ് / നിയമം / മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പിജി / പിഎച്ച്.ഡി കോഴ്‌സുകള്‍ക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ആണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ അധികമാകരുത്.
എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷാ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15.

വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04712727379.

Notificationhttps://bcdd.kerala.gov.in/en/2024/08/14/overseas-scholarship-2024-25-applications-invited/

Applications for Overseas Scholarships can be made till 25th October