വിദേശത്ത്, പ്രത്യേകിച്ച് യൂറോപ്പില്‍ നല്ലൊരു കരിയര്‍ ആഗ്രഹിക്കുന്നവരാകും മിക്ക നഴ്‌സുമാരും. അവര്‍ക്കായി ഇതാ പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിന്റെ വിശ്വസ്ഥ സ്ഥാപനമായ നോര്‍ക്ക റിക്രൂട്ട്‌മെന്റ്. ജര്‍മനിയിലെവിവിധ ആശുപത്രികളിലേക്കാണ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ജര്‍മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍വിന്‍ സ്‌കീമിന്റെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്കാണ് അപേക്ഷക്ഷണിച്ചത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി: ഏപ്രില്‍ 6
https://nifl.norkaroots.org/
https://norkaroots.org/recruitment
എന്നീ വെബ്‌സൈറ്റുകള്‍ മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
യോഗ്യത:
ബിഎസ്സി/ജനറല്‍ നഴ്‌സിങ്ങാണ് അടിസ്ഥാനയോഗ്യത.
ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍പരിചയം ആവശ്യമില്ല.
ജനറല്‍ നഴ്‌സിങ് വിജയിച്ചവര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്.
ഉദ്യോഗാര്‍ഥികള്‍ക്ക് ജര്‍മന്‍ ഭാഷാപരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍, ഇതിനോടകം ജര്‍മന്‍ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
പ്രായം:
2025 മേയ് 31ന് 38 വയസ്സ് കവിയരുത്.
തെരഞ്ഞെടുപ്പ്
അഭിമുഖം മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
ശമ്പളം
കുറഞ്ഞ പ്രതിമാസശമ്പളം 2300 യൂറോ.
രജിസ്‌ട്രേഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +918802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സര്‍വീസ്) എന്നീ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.
Applications have been invited for 250 vacancies in the seventh phase of the NORKA Triple Win Scheme, a nursing recruitment scheme for Germany.


