ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (IB) ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്II/ടെക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 394 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ആക്ടീവായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.
|
അവസാന തീയതി:സെപ്റ്റംബര്‍ 14
ശമ്പളം:
25,500 രൂപ മുതല്‍ 81,100 രൂപ വരെ.
കേന്ദ്ര സര്‍ക്കാര്‍ അലവന്‍സുകളും ലഭിക്കും.
ഒഴിവുകള്‍
ആകെ 394 ഒഴിവുകളുണ്ട്.
157 എണ്ണം സംവരണം ചെയ്യാത്ത വിഭാഗത്തിനും (UR), 32 എണ്ണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും (EWS), 117 എണ്ണം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും (OBC) ആണ്.
60 എണ്ണം പട്ടികജാതിക്കും , 28 എണ്ണം പട്ടികവര്‍ഗത്തിനും ആണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
പ്രായം
ഉദ്യോഗാര്‍ഥികള്‍ക്ക് 18 നും 27 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം.
SC, ST, OBC, വിമുക്തഭടന്മാര്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവര്‍ക്ക് 5 വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
യോഗ്യത
സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, അല്ലെങ്കില്‍ മാത്തമാറ്റിക്‌സ് എന്നിവയിലുള്ള സയന്‍സ് ബിരുദം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം ഉണ്ടായിരിക്കണം.
ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കായ https://cdn.digialm.com/EForms/configuredHtml/1258/94260/Index.html മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.
അതില്‍ Manual Of Online Application Form എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.
The Intelligence Bureau (IB), Ministry of Home Affairs (MHA), has invited applications for 394 Junior Intelligence Officer Grade-II/Tech vacancies. Candidates can register for the post starting today through the official application link provided here.


