അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം ലഭിക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരളാ വനിത ശിശുവികസന വകുപ്പ് ആണ് അപേക്ഷ ക്ഷണിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.
|
അങ്കണവാടിയിലും ശിശുവികസനപദ്ധതി ഓഫീസുകളിലും തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസിലും വിവരങ്ങളറിയാം.
വിധവകളുടെ വാര്‍ഷികവരുമാനം ഒരുലക്ഷത്തില്‍ കവിയരുത്. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും സ്ത്രീയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. താഴെ കൊടുക്കുന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.
വിശദവിവരങ്ങള്‍ക്ക്: www.schemes.wcd.kerala.gov.in
സഹായഹസ്തം പദ്ധതി അപേക്ഷ ക്ഷണിച്ചു
വിധവകളായ 55 വയസ്സില്‍താഴെ പ്രായമുളളസ്ത്രീകള്‍ക്ക്‌സ്വയംതൊഴില്‍ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായംചെയ്യുന്ന ‘സഹായഹസ്തം’ പദ്ധതിയിലേക്ക് വനിതശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. WWW.Schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ.അവസാന തിയ്യതി: ഒക്‌ടോബര്‍ 1. വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് വഴിയും, തൊട്ടടുത്ത ശിശുവികസന പദ്ധതി ഓഫീസ് മുഖേനയും, അങ്കണവാടി മുഖേനയും അറിയാവുന്നതാണ്.
വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതി
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതിയിലേക്ക് ഈ വര്‍ഷം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 25000/രൂപ അനുവദിക്കും. വര്‍ഷത്തില്‍ എല്ലാ സമയവും മംഗല്യ പദ്ധതിയ്ക്കു വേണ്ടി വനിതാശിശു വികസനവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 18 നും 50 നും മദ്ധ്യേ പ്രായമുളള ബി.പി.എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമപ്രകാരം വിവാഹ ബന്ധംവേര്‍പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുളള കുടുംബത്തില്‍പ്പെട്ട വനിതകളുമാണ് ഈ പദ്ധതിയുടെ പരിഗണനയില്‍ വരിക.
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറേയോ സമീപിക്കുക.
Apply for Abhayakiranam scheme to protect widows


