അറുപത് ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയില്‍ സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വഴി അപേക്ഷ നല്‍കാം. (mother with more than 60% disability can apply for the Matrujyoti Scheme, which provides financial assistance for two years to take care of her child after delivery, through the Department of Social Justice’s suneethi portal)
|
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ, ആംബുലന്‍സ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളില്‍ അല്ലെങ്കില്‍ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിനും ശസ്ത്രക്രിയ, മരുന്ന്, വിവിധ മെഡിക്കല്‍ ടെസ്റ്റ് എന്നിവക്ക് ചെലവാകുന്ന ബില്‍ തുക മാറിനല്‍കുന്ന പരിരക്ഷ പദ്ധതിയിലും ഇപ്പോള്‍ അപേക്ഷിക്കാം.
വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ , ഡോക്ടറുടെ സാക്ഷ്യപത്രം, ഒറിജിനല്‍ മെഡിക്കല്‍ ബില്‍ എന്നിവ സഹിതം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് swd.kerala.gov.in,
Phone: 0471 2343241
സഹായഹസ്തം പദ്ധതി അപേക്ഷ ക്ഷണിച്ചു
വിധവകളായ 55 വയസ്സില്‍താഴെ പ്രായമുളളസ്ത്രീകള്‍ക്ക്‌സ്വയംതൊഴില്‍ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായംചെയ്യുന്ന ‘സഹായഹസ്തം’ പദ്ധതിയിലേക്ക് വനിതശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. WWW.Schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ.അവസാന തിയ്യതി: ഒക്‌ടോബര്‍ 1. വിശദവിവരങ്ങള്‍ വെബ്‌സൈറ്റ് വഴിയും, തൊട്ടടുത്ത ശിശുവികസന പദ്ധതി ഓഫീസ് മുഖേനയും, അങ്കണവാടി മുഖേനയും അറിയാവുന്നതാണ്.
വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതി
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതിയിലേക്ക് ഈ വര്‍ഷം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 25000/രൂപ അനുവദിക്കും. വര്‍ഷത്തില്‍ എല്ലാ സമയവും മംഗല്യ പദ്ധതിയ്ക്കു വേണ്ടി വനിതാശിശു വികസനവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 18 നും 50 നും മദ്ധ്യേ പ്രായമുളള ബി.പി.എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമപ്രകാരം വിവാഹ ബന്ധംവേര്‍പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുളള കുടുംബത്തില്‍പ്പെട്ട വനിതകളുമാണ് ഈ പദ്ധതിയുടെ പരിഗണനയില്‍ വരിക.
www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറേയോ സമീപിക്കുക.





