11
Feb 2025
Mon
11 Feb 2025 Mon
apply for the Video Editor Panel in kerala Prism project

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് വീഡിയോ എഡിറ്റിങ് അറിയുന്നവരില്‍നിന്ന് അപേക്ഷക്ഷണിച്ചു.
പരമാവധി ഒരു വര്‍ഷ കാലയളവിലേക്കാണ് പാനല്‍ രൂപീകരിക്കുന്നത്. ഇത് ചിലപ്പള്‍ എക്സ്റ്റന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള വീഡിയോകള്‍ എഡിറ്റ് ചെയ്ത് നല്‍കുക, സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ആവശ്യമായ വീഡിയോകളും ഷോട്‌സും എഡിറ്റ് ചെയ്യുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടന്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിംഗ് തുടങ്ങിയവയാണ് വീഡിയോ എഡിറ്റര്‍മാരുടെ ചുമതലകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

യോഗ്യത: പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

പ്രായപരിധി: 35 വയസ് കവിയരുത്.
അപേക്ഷകള്‍ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected] എന്ന ഇ മെയിലില്‍ ഫെബ്രുവരി 22 നകം ലഭിക്കണം.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
അവസാന തീയതി: 2025 ഫെബ്രുവരി 22.

apply for the Video Editor Panel in kerala Prism project