14
Oct 2024
Mon
14 Oct 2024 Mon
ITBP Constable Driver Recruitment

Army Job: പത്താം ക്ലാസ് കഴിഞ്ഞോ, ലൈസന്‍സും ഉണ്ടോ? എങ്കില്‍ നിങ്ങളെ ആര്‍മിയിലേക്ക് ആവശ്യമുണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രൈവിങ് അറിയുന്ന, പത്താം ക്ലാസ് മാത്രം യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നല്ല ശമ്പളത്തോടെ ജോലിചെയ്യാം. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) 2024 വര്‍ഷത്തെ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ആണ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രതിരോധ മേഖലയില്‍ ജോലി ആഗ്രഹിക്കുന വര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ബോര്‍ഡ്: Indo Tibetan Border Police (ITBP)

ആകെ ഒഴിവുകള്‍: 545

തസ്തിക: കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍

ജോലിസ്ഥലം: ഇന്ത്യയിലുടനീളം

അവസാന തീയതി: 2024 നവംബര്‍ 6

ഒഴിവുള്ള തസ്തികകള്‍
ജനറല്‍: 209
SC: 77
ST: 40
OBC: 164
EWS: 55

പ്രായം

21 മുതല്‍ 27 വയസ്സ് വരെ. 1997 നവംബര്‍ 6 നും 2003 നവംബര്‍ 6നും ഇടയില്‍ ജനിച്ചവരായിരിക്കണം.
(പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും, മറ്റ് സംവരണ വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ നിന്ന് ഇളവുണ്ട്)

യോഗ്യത

എസ്എസ്എല്‍സിയും അതുപോലെതന്നെ ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം .

ശമ്പളം
തിരഞ്ഞെടുക്കപ്പെട്ടാല്‍ ലെവല്‍ ത്രീ അനുസരിച്ച് ഉള്ള ശമ്പള പാക്കേജാണ് ലഭിക്കുക.
21,700 മുതല്‍ 69,100 വരെ ലഭിക്കും. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതോടൊപ്പം ലഭിക്കും.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഫീസ്

100 രൂപയാണ് അപേക്ഷാ ഫീസ്
(SC/ST/ വിരമിച്ച സൈനികര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷാഫീസ് ഇല്ല).

അപേക്ഷിക്കേണ്ട രീതി

www.recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപ്ലൈ ചെയ്യേണ്ടത്.

അപേക്ഷിക്കുന്നതിനു മുന്‍പ് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണമായും വായിച്ച് യോഗ്യതകള്‍ ഉറപ്പാക്കണം.

വെബ്‌സൈറ്റ്: https://recruitment.itbpolice.nic.in/rect/index.php 

വിജ്ഞാപനം: https://drive.google.com/file/d/1o9AWhb3AUnydISwXPl2mCYF5BIB_WQNr/view

apply no for ITBP Constable Driver Recruitment