14
Nov 2024
Sun
14 Nov 2024 Sun
apply now for 15465 Vacancies in FCI Recruitment 2024

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നില്‍ ജോലി ഉറപ്പാക്കാനുള്ള മികച്ച അവസരം കൈവന്നിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (FCI) വിവിധ തസ്തികകളിലായി 15,465 ഒഴിവുകളിലേക്കാണ് അപേക്ഷക്ഷണിച്ചത്. താഴെ കൊടുത്ത വിജ്ഞാപനം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
വിശദാംശങ്ങള്‍ ഇവയാണ്:

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: നവംബര്‍ 20.

പരീക്ഷ ഡിസംബറില്‍
ഫലപ്രഖ്യാപനം ജനുവരിയില്‍

തസ്തികകളും പ്രായപരിധിയും:

ജൂനിയര്‍ എന്‍ജിനീയര്‍ (JE): 18- 28

അസിസ്റ്റന്റ് ഗ്രേഡ് : 18 -27
ടൈപ്പിസ്റ്റ് (ഹിന്ദി): 18- 25

(സംവരണ വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്)

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

വിദ്യാഭ്യാസ യോഗ്യത

ജൂനിയര്‍ എന്‍ജിനീയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്.

അസിസ്റ്റന്റ് ഗ്രേഡ്1:

അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദം.

ടൈപ്പിസ്റ്റ് (ഹിന്ദി):

ഹിന്ദി ടൈപ്പിങ്ങില്‍ പ്രാവീണ്യവും ബിരുദാനന്തര ബിരുദവും.

ഒഴിവുകള്‍

നോര്‍ത്ത് സോണ്‍: പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അവസരങ്ങളുള്ള ഈ മേഖലയിലാണ് കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്.

ഈസ്റ്റ് സോണ്‍: പശ്ചിമ ബംഗാള്‍, ഒഡിഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മേഖലയ്ക്ക് കീഴിലാണ്.

വെസ്റ്റ് സോണ്‍: മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു.

സൗത്ത് സോണ്‍: കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഈ സോണിന് കീഴില്‍ ലിസ്റ്റ് ചെയ്ത ഒഴിവുകള്‍ ഉണ്ട്.

വടക്കുകിഴക്കന്‍ മേഖല: അസം, മണിപ്പൂര്‍, ത്രിപുര എന്നിവ ഈ മേഖലയ്ക്ക് കീഴിലാണ്.

ഫീസ്:
500 രൂപ.
(എസ്.സി, എസ്.ടി , വിമുക്തഭടന്‍ വിഭാഗക്കാര്‍ക്ക് ഫീസില്ല)

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്/ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ മുഖേനയാകും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.

അപേക്ഷിക്കേണ്ട വിധം’

Click here

അല്ലെങ്കില്‍ fci.gov.in/recruitment എന്ന വെബ്‌സൈറ്റ് വിസിറ്റ് ചെയ്യുക.

കാറ്റഗറി സെലക്ട് ചെയ്ത് അപേക്ഷിക്കുക.

apply now for 15465 Vacancies in FCI Recruitment 2024