11
Feb 2025
Fri
11 Feb 2025 Fri
bank of baroda recruitment 2025

ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ കാത്തിരുന്ന വിജ്ഞാപനം ഇതാ എത്തിയിരിക്കുന്നു. ബാങ്ക് ഓഫ് ബറോഡയിലെ അപ്രന്റീസ് തസ്തികയില്‍ ഉള്ള 4000 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം വന്നത്. എക്‌സ്പീരിയന്‍സ് ഇല്ലാതെ ബാങ്കിംഗ് മേഖലയില്‍ ജോലി നേടാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 11 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാര്‍ച്ച് 11

കേരളത്തില്‍ ആകെ നൂറോളം ഒഴിവുകളാണുള്ളത്.
ആലപ്പുഴ: 05
എറണാകുളം: 30
കണ്ണൂര്‍: 05
കാസര്‍ഗോഡ്: 07
കോഴിക്കോട്: 10
മലപ്പുറം: 05
പാലക്കാട്: 07
തിരുവനന്തപുരം: 10

പ്രായ പരിധി

കുറഞ്ഞ പ്രായം: 20 വയസ്സ്
കൂടിയ പ്രായം: 28 വയസ്സ്
(SC/ST/OBC/PwBD വിഭാഗക്കാര്‍ക്ക് 34 വയസ്സ് വരെ അപേക്ഷിക്കാം)

വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

ശമ്പളം:
മെട്രോ/അര്‍ബന്‍ ബ്രാഞ്ചുകള്‍: 15,000 രൂപ (മാസം)
റൂറല്‍/സെമിഅര്‍ബന്‍ ബ്രാഞ്ചുകള്‍: 12,000 രൂപ (മാസം)

ഫീസ്:
800 രൂപ
PwBD: 400
SC/ST, സ്ത്രീകള്‍: 600

അപേക്ഷിക്കേണ്ട ലിങ്ക്: https://www.apprenticeshipindia.gov.in/apprenticeship/opportunity

വിജ്ഞാപനം: https://www.bankofbaroda.in/-/media/Project/BOB/CountryWebsites/India/Career/2025/25-02/Advertisement-Apprenticeship-18-36.pdf

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക