കുറഞ്ഞ യോഗ്യത ഉള്ളവർക്ക് സര്ക്കാർ ജോലി ഉറപ്പാക്കി കെഎസ്ആർടിസിയുടെ പുതിയ വിജഞാപനം. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസ്സുകൾ സർവീസ് നടത്തുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കേണ്ടതാണ്. ഈ തുക ഉദ്യോഗാർത്ഥി പിരിഞ്ഞു പോകുമ്പോൾ തിരികെ നൽകുന്നതാണ്. വിശദ വിവരങ്ങൾ താഴെ നൽകുന്നു.
|
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി; 2025 ജൂൺ 10
യോഗ്യത:
* അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസ് ആയിരിക്കണം.
* ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കുകയും വേണം.
* 30ലധികം അധികം സീറ്റുകൾ ഉള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചു വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിൽ ഉള്ള പ്രവർത്തി പരിചയം.
* എക്സ്പീരിയൻസ്തെ ളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
* വാഹനങ്ങളുടെ പ്രവർത്തനത്തെ പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.
പ്രായം
24 വയസ്സ് മുതൽ 55 വയസ്സ് വരെ.
തെരഞ്ഞെടുപ്പ് രീതി
* എഴുത്ത് പരീക്ഷ
* സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം.
* അഭിമുഖം
ശമ്പളം
പ്രതിദിനം ഒരു ഡ്യൂട്ടിയും ആഴ്ചയിൽ ഒരു ലീവും മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു ഡ്യൂട്ടിക്ക് 715 രൂപ ആണ് കൂലി. കിലോമീറ്റർ അലവൻസ്, നെറ്റ് അലവൻസ്, കളക്ഷൻ ബാറ്റ എന്നിവയും ഉണ്ടായിരിക്കും.
അപേക്ഷിയ്ക്കേണ്ട വിധം
” താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്.
* അപേക്ഷയോടൊപ്പം ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ലിങ്കിൽ അപ്‌ലോഡ് ചെയ്യണം.
Link:
Driver Cum Conductor KSRTC Recruitment


