കുറഞ്ഞ യോഗ്യതയില്‍ ഒരു കേരളാ സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന വിജ്ഞാപനമിറക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (PSC). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍/ബോര്‍ഡുകള്‍/കോര്‍പ്പറേഷനുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (kerala psc ld typist notification) തസ്തികയിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജൂലൈ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി: ജൂലൈ 16
സൈറ്റ്: https://thulasi.psc.kerala.gov.in/thulasi/
കാറ്റഗറി നമ്പര്‍: 107/2025
ഉദ്യോഗ പേര്: ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
ഒഴിവുകള്‍: പ്രതീക്ഷിത ഒഴിവുകള്‍
പ്രായം: 18നും 36നും മധ്യേ.
(ഉദ്യോഗാര്‍ഥികള്‍ 01.01.2007ന് മുമ്പ് ജനിച്ചവരാകണം.
സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.
യോഗ്യത
എസ്എസ്എല്‍സി പാസ്സോ അല്ലെങ്കില്‍ തുല്യ യോഗ്യത
ടൈപ്പ്‌റൈറ്റിങ് മലയാളം (ലോവര്‍) കെജിടിഇ, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ലോവര്‍) കെജിടിഇ + കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിങ് അല്ലെങ്കില്‍ തുല്യ യോഗ്യത ആവശ്യമാണ്.
(2002 ജനുവരി മുമ്പ് ടൈപ്പിങ് പാസായവര്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
ഫീസ്
പി.എസ്.സി നടത്തുന്ന ഒരു റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കും ഫീസില്ല.
അപേക്ഷിക്കേണട് വിധം
https://thulasi.psc.kerala.gov.in/thulasi/ എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകര്‍ ആദ്യം വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. അത് ചെയ്യാത്തവര്‍ ധാര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സഹിതം മൊബൈല്‍, ഇമെയില്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത് സൈറ്റില്‍ കയറി ലോഗിന്‍ ചെയ്താണ് അപ്ലൈ ചെയ്യേണ്ടത്.
ശേഷം Notification Linkലെ Apply Now എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക
കാറ്റഗറി നമ്പറായ 107/2025 സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.
Kerala Public Service Commission has officially released the Lower Division Typist Notification 2025 through the official website on 17 June 2025 under category numbers 106/2025 and 107/2025.


