02
Aug 2024
Mon
02 Aug 2024 Mon
Widow Remarriage Funding Mangalya Scheme

വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവാ പുനര്‍ വിവാഹ ധനസഹായ മംഗല്യ പദ്ധതിയിലേക്ക് ഈ വര്‍ഷം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 25000/രൂപ അനുവദിക്കും. വര്‍ഷത്തില്‍ എല്ലാ സമയവും മംഗല്യ പദ്ധതിയ്ക്കു വേണ്ടി വനിതാശിശു വികസനവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 18 നും 50 നും മദ്ധ്യേ പ്രായമുളള ബി.പി.എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമപ്രകാരം വിവാഹ ബന്ധംവേര്‍പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുളള കുടുംബത്തില്‍പ്പെട്ട വനിതകളുമാണ് ഈ പദ്ധതിയുടെ പരിഗണനയില്‍ വരിക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

READ ALSO Vidyadhan Scholarship Application | വീട്ടിലെ ഗൃഹനാഥര്‍ സ്ത്രീകളാണോ? ഈ സ്‌കോളര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്

www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറേയോ സമീപിക്കുക.

Applications are invited online this year for the Widow Remarriage Finance Mangalya Scheme implemented by the Department of Women and Child Development. 25000/Rs will be sanctioned under the scheme.