ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകാനുള്ള അവസരമൊരുക്കി ഒരിക്കല്‍ക്കൂടി അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരസേനയിലേക്ക് 2025, 2026ലെ വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
|
അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/ സ്റ്റോര്‍കീപ്പര്‍ ടെക്‌നീഷ്യന്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷന്‍. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
അവസാന തീയതി ഏപ്രില്‍ 10.
പ്രായം:
2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിനു കീഴിലും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിനുകീഴിലുമാണ് ഉള്‍പ്പെടുക.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍:
കോഴിക്കോട് 0495 2383953. തിരുവനന്തപുരം: 0471 2356236
വനിതകള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്
കരസേനയില്‍ വനിതകള്‍ക്കായി നടത്തുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് ഇതോടൊപ്പം പ്രത്യേകമായി അപേക്ഷിക്കണം. വിമെന്‍ മിലിട്ടറി പൊലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് സെലക്ഷന്‍.
യോഗ്യത:
പത്താംക്ലാസ് വിജയം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ അവിവാഹിതരായിരിക്കണം.
കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും അപേക്ഷിക്കാം.
പ്രായം: 21 വയസ്സ് കവിയരുത്.
അപേക്ഷകര്‍ 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
അവസാന തീയതി: ഏപ്രില്‍ 10.
അപേക്ഷിക്കേണ്ട ലിങ്ക്: www.joinindianarmy.nic.in
APPLY NOW RECRUITING YEAR 2025-26 UNDER


