14
Mar 2025
Mon
14 Mar 2025 Mon
CISF Recruitment 2025

പത്താം ക്ലാസ്സും ഐടിഐയും ഉള്ളവര്‍ക്ക് രാജ്യത്തിന്റെ അഭിമാനമായ സൈന്യത്തില്‍ ചേരാന്‍ സുവര്‍ണ അവസരമൊരുക്കി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സി.ഐ.എസ്.എഫ്) ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. (CISF Recruitment 2025: Apply Online for 1161 Constable/Tradesman Vacancies; Check Notification, Eligibility, and Steps to Apply).
കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. വിജ്ഞാപനവംു ഇതോടൊപ്പം നല്‍കുന്നു. അതു വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആകെ1161 ഒഴിവുണ്ട്.
103 ഒഴിവില്‍ വനിതകള്‍ക്ക് മുന്‍ഗണനയുണ്ടാവും.

ട്രേഡുകളും ഒഴിവും:
കുക്ക്- 493.
കോബ്ലര്‍- 9.
ടെയ്‌ലര്‍- 23.
ബാര്‍ബര്‍- 199.
വാഷര്‍മാന്‍- 262.
സ്വീപ്പര്‍- 152.
പെയിന്റര്‍- 2.
കാര്‍പ്പെന്റര്‍- 9.
ഇലക്ട്രീഷ്യന്‍- 4.
മാലി- 4.
വെല്‍ഡര്‍- 1.
ചാര്‍ജ് മെക്കാനിക്-1,
മോേട്ടാര്‍ പമ്പ് അറ്റെന്‍ഡന്റ്-2.

വിദ്യാഭ്യാസയോഗ്യത:
പത്താംക്ലാസ് വിജയം/ തത്തുല്യം.
സ്വീപ്പര്‍ ഒഴികെയുള്ള ട്രേഡുകളില്‍ ഐ.ടി.ഐ.ക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായം:
2025 ഓഗസ്റ്റ് ഒന്നിന് 18നും 23 നും ഇടയില്‍.
(അപേക്ഷകര്‍ 02.08.2002നും 01.08.2007നും ഇടയില്‍ ജനിച്ചവരാകണം).
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവുണ്ട്.

അപേക്ഷിക്കേണ്ട ലിങ്ക്: https://cisfrectt.cisf.gov.in/
നോട്ടിഫിക്കേഷന്‍

CISF Recruitment 2025: Apply Online for 1161 Constable/Tradesman Vacancies; Check Notification, Eligibility, and Steps to Apply