നല്ലൊരു കരിയര്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ഫസ്റ്റ് ഒപ്ഷനുകളിലൊന്നാണ് ബാങ്കുകളിലെ ജോലി. നല്ല ശമ്പളമുള്ള വൈറ്റ് കോളര്‍ ജോബ് എന്ന നിലയിലാണ് ബാങ്ക് ജോലിയെ എല്ലാ വരും കാണുന്നത്. അത്തരക്കാര്‍ക്കായി ഇതാ ഏറ്റവും പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ് ഐഡിബിഐ ബാങ്ക് (IDBI Bank Recruitment 2025). ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടിയാണ് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവസാന തീയതി വരെ കാത്തു നില്‍ക്കാതെ ഉടന്‍തന്നെ അപേക്ഷിക്കുക.
|
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കുന്നതിന് മുന്‍പ് വന്നിരിക്കുന്ന ഒഴിവുകള്‍ ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്, അതുപോലെ റിസര്‍വേഷന്‍ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അവസാന തീയതി: മെയ് 20
ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ 676
പ്രായപരിധി
20നും 25നും ഇടയില്‍
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌സി/എസ്ടിക്ക് 5 വര്‍ഷം ഇളവുണ്ട്.
ഒബിസിക്ക് 3 വര്‍ഷവും വികലാംഗര്‍ക്ക് 10 വര്‍ഷവും (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വര്‍ഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വര്‍ഷവും)
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
അപേക്ഷാ ഫീസ്
1000 രൂപ
SC / ST / PWD വിഭാഗങ്ങള്‍ക്ക്: 200
അപേക്ഷിക്കേണ്ട വിധം
താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ആണ് അപേക്ഷിക്കേണ്ടത്.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
ലിങ്ക് ഓപ്പണ്‍ ചെയ്ത ശേഷം Click here for New Registration എന്നതില്‍ ക്ലിക്ക് ചെയ്ത് പ്രൊഫൈല്‍ വിവരങ്ങള്‍ നല്‍കുക.
മെയ് 20 വൈകുന്നേരം 5 മണിക്ക് മുമ്പായി അപ്ലൈ ചെയ്യണം.
IDBI Bank Junior Assistant Manager JAM Grade O Recruitment 2025 Apply Online for 676 Post


