കേന്ദ്രസര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) ഏറ്റവും പുതിയ വിജ്ഞാപനം ഇറങ്ങി. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്.എസ്.ബി തുടങ്ങിയ വിവിധ കേന്ദ്ര സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (എ.സി) ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ആണ് പുറത്തിറക്കിയത്. അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അവസാന തീയതിയിലേക്ക് മാറ്റിവെക്കാതെ ഉടനെ അപേക്ഷിക്കുക.
|
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സിലബസ് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ചുവടെ പരിശോധിക്കുക.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 5 സുരക്ഷാസേനകളിലായി 357 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ബറ്റാലിയന്‍ (CRPF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF), ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), സശസ്ത്ര സീമാബല്‍ (SSB) തുടങ്ങിയ ഉന്നത കേന്ദ്രസേനകളിലാണ് ഒഴിവുകള്‍ ഉള്ളത്.
- BSF : 24
CRPF : 204
CISF : 92
ITBP : 04
SSB : 33
അവസാന തീയതി, മാര്‍ച്ച് 25
പ്രായം
20 വയസ്സിനും 25 വയസിനും ഇടയില്‍.
ഉദ്യോഗാര്‍ത്ഥി 02/08/2000നും 01/08/2005നും ഇടയില്‍ ജനിച്ച വ്യക്തികള്‍ ആയിരിക്കണം.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരമാവധി 5 വയസ്സ് വരെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്ന് 3 വയസ്സ് വരെയും പ്രായപരിധിയില്‍ നിന്ന് ലഭിക്കും
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 56,100 രൂപ മുതല്‍ 1,77,500 രൂപ വരെയായിരിക്കും ശമ്പളം. പുറമേ മറ്റ് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാം തന്നെ ഉണ്ടായിരിക്കുന്നതാണ്.
യോഗ്യത
സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.
യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഫീസ്
200 രൂപ.
എസ്.സി/ എസ്.ടി/ വനിതകള്‍ എന്നീ വിഭാഗക്കാരെ അപേക്ഷ ഓഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രീതി
4 ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
1. എഴുത്ത് പരീക്ഷ.
2025 ഓഗസ്റ്റ് മൂന്നിന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷ നടക്കും.
2. ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്
ഫിസിക്കല്‍ ടെസ്റ്റുകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തമാണ്. അവ ചുവടെയുള്ള വിജ്ഞാപനത്തില്‍ പരിശോധിക്കുക.
3. ഇന്റര്‍വ്യൂ\പേഴ്‌സണാലിറ്റി ടെസ്റ്റ്
4. അവസാന മെറിറ്റ് പട്ടിക:
മുകളില്‍ സൂചിപ്പിച്ച 3 ഘട്ടങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്ക് അടിസ്ഥാനമാക്കി യു.പി.എസ്.സി അന്തിമപട്ടിക പുറത്തിറക്കും.
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് അപ്ലൈ ചെയ്യുക
Web: https://upsconline.nic.in/
Notification:
Apply online for UPSC CAPF AC Recruitment 2025
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





