22
Jan 2023
Thu
22 Jan 2023 Thu

കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് സർവെന്റ് (LGS) ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാറിന്റെ സ്ഥിര ജോലി ആഗ്രഹിക്കുന്ന കുറഞ്ഞ യോഗ്യതയുള്ളവർക്ക് സുവർണാവസരമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തിയ്യതി: ഫെബ്രുവരി ഒന്ന്

പ്രായം: 18നും 36 നും ഇടയിൽ. ഉദ്യോഗാർത്ഥികൾ 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

യോഗ്യത: മിനിമം ഏഴാം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. ഡിഗ്രിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദമോ ഉണ്ടാവാൻ പാടില്ല.

ഫീസ്: അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 23000 മുതൽ 50,200 പോരെ മാസം ശമ്പളം ലഭിക്കും. കൂടാതെ പെൻഷൻ, ബോണസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

തെരഞ്ഞെടുപ്പ് ക്രമം: OMR പരീക്ഷ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ

എങ്ങിനെ അപേക്ഷിക്കാം:
ദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. അതിനായി ‘നോട്ടിഫിക്കേഷൻ’ എന്ന ക്ലിക്ക് ചെയ്ത് ‘697/2022’ എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക. ‘Apply Now’ എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.അപേക്ഷ സമർപ്പിച്ച ശേഷം ‘My Applications’ എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

PSCയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ആണെങ്കിൽ ആധാർ, ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വൺ ടൈം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക, തുടർന്ന് മുകളിൽ പറഞ്ഞത് പോലെ ലോഗിൻചെയ്ത് കയറുക,.

Apply University LGS Recruitment 2023