06
Mar 2024
Thu
06 Mar 2024 Thu
aravind kejrival arrested by ed

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. മദ്യ നയ അഴിമതിക്കേസിലാണ് ഇഡിയുടെ നടപടി. കെജ്രിവാളിന്റെ അറസ്റ്റ് ബിജെപിയുടെയും നരേന്ദ്രമോദിയുടെയും ഗൂഢാലോചനയാണെന്ന് ഡല്‍ഹി മന്ത്രിയും പാര്‍ട്ടി നേതാവുമായ അതീഷി പറഞ്ഞു. അന്വേഷണം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. എന്നാല്‍ ഇഡിയും സിബിഐയും ആയിരത്തിലേറെ റെയ്ഡുകള്‍ നടത്തിയിട്ടും ആം ആദ്മി നേതാക്കളില്‍ നിന്നും മന്ത്രിമാരില്‍ നിന്നും ഒരു രൂപ പോലും പിടിച്ചെടുത്തിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഡിയുടെ 12 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം കെജ്രിവാളിന്റെ വസതിയില്‍ സെര്‍ച്ച് വാറന്റോടെ എത്തുകയും മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്ത ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. ഡല്‍ഹി പൊലീസും ദ്രുത കര്‍മസേനാംഗങ്ങളെയും വസതിക്കു പുറത്തു വിന്യസിച്ച ശേഷമായിരുന്നു ചോദ്യംചെയ്യലും അറസ്റ്റും അരങ്ങേറിയത്. അറസ്റ്റില്‍ പ്രതിഷേധിച്ച നിരവധി ആം ആദ്മി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക