27
Jul 2026
Sun
27 Jul 2026 Sun
England beats Norway in WC quarter final

ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ 2-1ന് തകര്‍ത്ത് ഫിഫ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍ കടന്നു. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഇംഗ്ലണ്ടിന്റെ ജയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിലൂടെ നോര്‍വേയാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറി ടൈമിലാണ്(45 +2 )ഇംഗ്ലണ്ട് ഗോള്‍ ഒപ്പമെത്തിയത്. ആന്തണി ഗോര്‍ഡന്‍ നല്‍കി ക്രോസ് ബെല്ലിങ്ങാം വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ ബെല്ലിങ്ങാമിന്റെ പാസില്‍ നിന്ന് ഹാരി കെയ്ന്‍ ഒരു ലോബിലൂടെ വലകുലുക്കിയെങ്കിലും ഓഫ്സൈഡായി. 55 ാം മിനിറ്റില്‍ ടോര്‍ബോണ്‍ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും വാര്‍ പരിശോധനയില്‍ റഫറി ഗോള്‍ നിഷേധിച്ചു. ശേഷം മത്സരം നിശ്ചിത സമയത്ത് 1 -1 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി.

93-ാം മിനിറ്റിലായിരുന്നു ജൂഡിന്റെ വിജയ ഗോള്‍. മോര്‍ഗാന്‍ അടിച്ച പവര്‍ഫുള്‍ കിക്ക് നോര്‍വേ ഗോള്‍കീപ്പര്‍ നൈലാന്‍ തടഞ്ഞിട്ടു. റീ ബൗണ്ടായി വന്ന പന്ത് ബെല്ലിങ്ങ്ഹാം വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ALSO READ: യുഎസ് ഇടപെടല്‍ അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക