20
Jun 2023
Thu
20 Jun 2023 Thu

ബ്യൂണസ് ഐറിസ്: ഫിഫ സീനിയര്‍ ലോകകപ്പ് ജേതാക്കളായ അര്‍ജമന്റീനയുടെ അണ്ടര്‍ 20 ടീം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ മടങ്ങി. അര്‍ജന്റീന ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ആഫ്രിക്കന്‍ ശക്തികളായ നൈജീരിയയോട് തോറ്റാണ് മെസ്സിയുടെ രാജ്യം പുറത്തായത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു നൈജീരിയ വിജയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൈജീരിയ അര്‍ജന്റീന പോരാട്ടം ആദ്യ പകുതിയില്‍ ഗോള്‍രഹിതമായിരുന്നു. 61ാം മിനുട്ടില്‍ മുഹമ്മദ് അണ് നൈജീരിയക്ക് ലീഡ് നല്‍കിയത്. അര്‍ജന്റീന സമനിലക്ക് വേണ്ടി ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. 90ാം മിനുട്ടില്‍ ഹലിരു സാകി നൈജീരിയയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇക്വഡോറും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നൈജീരിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.

നേരത്തെ അണ്ടര്‍ 20 ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതിരുന്ന അര്‍ജന്റീന അവസാന ഘട്ടത്തില്‍ ടൂര്‍ണമെന്റ് ഇന്തോനേഷ്യയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാന്‍ യോഗ്യത നേടിയത്. എന്നാല്‍ അതും മുതലെടുക്കാന്‍ അവര്‍ക്ക് ആയില്ല. യൂറോപ്പിലെ പല ക്ലബുകളും സീസണ്‍ അവസാനിക്കാത്തതിനാല്‍ അണ്ടര്‍ 20 ലോകകപ്പിനായി താരങ്ങളെ വിട്ടു കൊടുക്കാത്തത് അര്‍ജന്റീനക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്.