09
Aug 2026
Sun
09 Aug 2026 Sun
ARJUN AYANKI BROTHER AJAY AYANKI

കണ്ണൂര്‍ : അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അജയ് അറസ്റ്റില്‍. അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യം കരുതല്‍ തടങ്കലില്‍ എടുത്ത അജയ് യെ ഒളിവില്‍ കഴിയുന്ന കുറ്റവാളിയായ അര്‍ജുന്‍ ആയങ്കിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകള്‍ക്ക് പിന്നില്‍ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് അജയെ കരുതല്‍ അറസ്റ്റ് ചെയ്തത്.

അതേ, സമയം ഒളിവിലിരുന്ന് കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയേയും വെല്ലുവിളിച്ച് തലവേദനയായ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. പുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവര്‍ പൊലീസിന് നല്‍കിയ വിവരമാണ് നിര്‍ണായകമായത്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം അര്‍ജുന്റെ വൈദ്യ പരിശോധനയടക്കം പൂര്‍ത്തിയാക്കി.

ALSO READ: ഒളിയിടത്തെക്കുറിച്ച് നിര്‍ണായക വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍; സ്‌റ്റേഷനില്‍ കൂളായി പത്രം വായിച്ച് അര്‍ജുന്‍ ആയങ്കി; കടലില്‍ കാണാതായ ആളെ കിട്ടിയോ എന്ന് പരിഹാസം

പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു അപാര്‍ട്‌മെന്റിലാണ് അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂര്‍ ടൗണിലേക്ക് എത്തിയത് ഈ കാറില്‍ ആയിരുന്നു. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയതായിരുന്നു അര്‍ജുന്‍ ആയങ്കി. വാറണ്ടില്ലാതെ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികള്‍ സ്വീകരിച്ചത്. ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.

അഡ്വ ഡെലീറ്റ ടൈറ്റസിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ എത്തിയത് കീഴടങ്ങാനാണെന്നും താന്‍ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ പ്രതികരിച്ചു. ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പദ്ധതിയെന്നും എന്നാല്‍ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു.

കണ്ണൂരിലെ കേസിലെ നടപടികള്‍ക്ക് ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ നടപടികളെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണ്ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആയങ്കിക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

Tags: Arjun Ayanki, Ajay Ayanki Arrest, Kannur Police, Operation Grip, Kerala Police, Crowd Funding Case, Crime News Kerala, Nadakkavu Police

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക