24
Sep 2026
Thu
24 Sep 2026 Thu
court ordered woman to pay 15 lakh rupees to former groom

പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ച് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബാങ്കിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നാലര കിലോ സ്വർണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിലാണ് 15 വർഷത്തിന് ശേഷം വിധിയുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ ഒന്നാം പ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാം പ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് പത്തനംതിട്ട സിജെഎം കോടതി വിധിച്ചു. ഏഴാം പ്രതി ബിജുവിന് ഒന്നര വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.

കേസിലെ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. കവർച്ച ആസൂത്രണം ചെയ്ത് നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാനായില്ല. കേസിൽ 200-ലധികം സാക്ഷികളെ വിസ്തരിച്ചു.

അവധിദിവസം തിരഞ്ഞെടുത്ത് ബാങ്കിന്റെ പിൻഭാഗം തുരന്നാണ് പ്രതികൾ അകത്തുകയറിയത്. മോഷ്ടിച്ച വാഹനവും ഗ്യാസ് കട്ടറുകളും ഉപയോഗിച്ചായിരുന്നു കവർച്ച. തെളിവുകൾ നശിപ്പിക്കാനായി ബാങ്കിന്റെ പരിസരത്ത് വ്യാപകമായി മുളക് പൊടി വിതറുകയും ചെയ്തു.

സംസ്ഥാനത്തിന് പുറത്തുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

ALSO READ:വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക