06
Jul 2024
Thu
06 Jul 2024 Thu
arjuns lory stuck under river rescue operation is tough

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി പുഴയിലുണ്ടെന്ന് ഉറപ്പിച്ചു. എന്നാൽ ലോറിക്കുള്ളിൽ മനുഷ്യശരീരം ഉണ്ടോയെന്ന് വ്യക്തമല്ല.ഇതുമായി ബന്ധപ്പെട്ട ഡ്രോണ് പരിശോധന രാത്രിയും തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാവികസേന, എൻആർഡിഎഫ് എന്നിവയുമായി സഹകരിച്ച് നാളെ വീണ്ടും തിരച്ചിൽ തുടരും. നാല് ലോഹ​ഭാ​ഗങ്ങളാണ് പുഴയുടെ അടിയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് തിരച്ചിലിനായി ഇവിടെയെത്തിയ റിട്ട. മേജർ ജനറൽ ഇന്ദ്രപാൽ അറിയിച്ചു.

പുഴയുടെ അടിയിൽ മണ്ണിൽ ഉറച്ച നിലയിലാണ് ലോറിയുള്ളത്. ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ ലോറി പുറത്തെടുക്കുന്നത് ഏറെ ശ്രമകരമാണ് എന്നാണ് രക്ഷാപ്രവർത്തകരുടെ വിശദീകരണം.എം കെ രാഘവൻ എംപി, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ്, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സായിൽ, സചിൻ ദേവ് എംഎൽഎയും അടക്കമുള്ളവരാണ് ഷിരൂറിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക