01
Jun 2023
Mon
01 Jun 2023 Mon

താമസകേന്ദ്രത്തില്‍ കഞ്ചാവ് വളര്‍ത്തിയ ഏഷ്യക്കാരായ പ്രവാസികെ ഉമ്മുല്‍ഖുവൈന്‍ പൊലീസ് പിടികൂടി. താമസകേന്ദ്രത്തില്‍ കഞ്ചാവ് കൃഷി ചെയ്യുന്നതിനക്കെുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തി സംഘത്തെ പിടികൂടിയതെന്ന് ആന്റി നാര്‍ക്കോട്ടിക്‌സ് വകുപ്പ് മേധാവ് മേജര്‍ ജമാല്‍ സഈദ് അല്‍ കെത് ബി പറഞ്ഞു. പിടിയിലായവര്‍ ഏതു രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. കഞ്ചാവ് ചെടികളും ഇതുവളര്‍ത്തിയവരെയും പൊലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ കണ്ടാല്‍ 80044 എന്ന നമ്പരില്‍ വിളിച്ചോ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയോ വിവരം കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>