22
Sep 2022
Fri
22 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദയിലെ ഇന്ത്യക്കാരുടെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്ബായ ഏഷ്യാറ്റിക് കൾച്ചറൽ സെന്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി മുജീബ് വി പി (പ്രസിഡന്റ്), ബഷീർ വി പി (സെക്രട്ടറി), ഖലീൽ കെ ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച റുവൈസിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

ജംഷാദ് അബ്ദുല്ല വാഴക്കാട്, ഖാലിദ് അമ്പലക്കടവ് (വൈസ് പ്രസിഡന്റൂമാർ), മിദ്ലാജ് വേങ്ങൂർ, സഫീർ പാങ്ങോട് (ജോയിന്റ് സെക്രട്ടറിമാർ) ഷംസുദ്ദീൻ വണ്ടൂർ, സലാം കാളികാവ്, സിദ്ദീഖ് കത്തിച്ചാൽ കണ്ണൂർ, സി.കെ.ഇബ്രാഹിം കാളികാവ് (ഉപദേശകസമിതി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. 

 

മൊയ്ദീൻ കുട്ടി കൊളത്തൂർ, സൈനുൽ ആബിദ് പട്ടാമ്പി, മുഹമ്മദ് റഫീഖ് പുളിക്കൽ, മുഹമ്മദ് അടങ്ങുംപുറവൻ, പല്ലിശ്ശേരി, മുനീർ പാണ്ടിക്കാട്, സമീർ കാളികാവ്, ഫഹജാസ് പരപ്പനങ്ങാടി, റഷീദ് പാണ്ടിക്കാട്, ഫൈസൽ കരുവാരക്കുണ്ട്, എന്നിവർ പ്രവർത്തക സമിതി അംഗങ്ങളും, അബ്ദുസ്സലാം എം മമ്പാട് (ഗോൾകീപ്പർ), സി കെ ശിഹാബ് കാളികാവ്, സി കെ സനൂപ് എന്നിവർ പ്രാക്ടീസ് കോ ഓഡിനേറ്റർമാരുമാണ്.

 

യോഗത്തിൽ മിദ്ലാജ് സ്വാഗതം പറഞ്ഞു, മുജീബ് വി പി അധ്യക്ഷത വഹിച്ചു. ബഷീർ വി പി പ്രവർത്തന റിപോർട്ടും സാമ്പത്തിക റിപോർട്ടും അവതരിപ്പിച്ചു. ഖലീൽ, സിദ്ധീഖ്, ഷംസുദ്ദീൻ അബ്ദുസ്സലാം, ശിഹാബ്, സമീർ ഫഹജാസ്, റഷീദ്, എന്നിവർ സംസാരിച്ചു. മുനീർ പാണ്ടിക്കാട് നന്ദി പറഞ്ഞു.