24
Nov 2024
Sat
24 Nov 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പാലക്കാട് യു.ഡി.എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചുവന്നു. തുടക്കത്തില്‍ BJP ആണ് മുന്നില്‍ നിന്നതെങ്കില്‍ യു.ഡി.എഫ് ക്യാംപുകള്‍ക്ക് സന്തോഷം പകര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചുവരികയായിരുന്നു. ആയിരത്തിലേറെ വോട്ടുകള്‍ക്ക് ഇപ്പോള്‍ രാഹുല്‍ ആണ് മുന്നില്‍. 1228 വോട്ടുകള്‍ക്ക് ആണ് രാഹുല്‍ മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയുടെ കൃഷ്ണകുമാര്‍ രണ്ടാംസ്ഥാനത്തുള്ളപ്പോള്‍ എല്‍.ഡി.എഫിന്റെ സരിന്‍ മൂന്നാംസ്ഥാനത്തും തുടരുന്നു. ചേലക്കരയില്‍ രാവിലെ തുടര്‍ന്ന ലീഡ് തന്നെയാണ് ഇപ്പോഴും. എല്‍.ഡി.എഫിന്റെ യു.ആര്‍ പ്രദീപ് 3781 വോട്ടുകള്‍ക്ക് മുന്നിലാണ്. ഇവിടെ യു.ഡി.എഫിന്റെ രമയാഹരിദാസാണ് രണ്ടാമത്.

ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയാണ് മുന്നിലുള്ളത്. ആദ്യ ഫലസൂചനകള്‍ പ്രകാരം രണ്ടിടത്തും എന്‍.ഡി.എ സഖ്യം മുന്നിലാണ്. മഹാരാഷ്ട്രയില്‍ ആകെയുള്ള 258 സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിനപ്പുറം 166 സീറ്റുകളിലാണ് ബി.ജെ.പി മുന്നണി മുന്നില്‍. 83 ഇടത്താണ് മഹാവികാസ് അഘാഡി സഖ്യം മുന്നിലുള്ളത്. ജാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റില്‍ 44 മണ്ഡലങ്ങളില്‍ എന്‍.ഡി.എയാണ് മുന്നില്‍. 29 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യവും മുന്നിട്ട് നില്‍ക്കുന്നു.