25
Nov 2024
Sat
25 Nov 2024 Sat
Assembly Election Results 2024

Assembly Election Results 2024

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തിരുവനന്തപുരം: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലം ഇന്നറിയാം. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും പാലക്കാട്ടും ഇതേദിവസം വോട്ടെടുപ്പ് നടന്നു.
എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

പാലക്കാട്ടും ചേലക്കരയിലും ആരു ജയിച്ചാലും സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെങ്കിലും ഫലം ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. രണ്ടിടത്തും ബി.ജെ.പി പിടിക്കുന്ന വോട്ടുകളും ചര്‍ച്ചയാകും.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. ശിവസേനയും എന്‍സിപിയും രണ്ടായി പിളര്‍ന്ന ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയാണ് മഹാരാഷ്ട്രയിലേത്.