ദോഹ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഖത്തര്‍ മെഡിക്കല്‍ ഡയറക്ടറും പ്രമുഖ ഇഎന്‍ടി കണ്‍സള്‍ട്ടന്റുമായ ഡോ. മുഹമ്മദ് നാസര്‍ മൂപ്പന്‍(69) നിര്യാതനായി. ദുബൈയില്‍ വച്ച് ഇന്നലെയാണ് മരണം.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജെ.ജെ.എം മെഡിക്കല്‍ കോളേജ് മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോ. നാസര്‍ മൂപ്പന്‍ 2002ലാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായത്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ സഹോദരീ പുത്രനാണ്.
പിതാവ്: പരേതനായ ഡോ.സൈനുദ്ധീന്‍ മൂപ്പന്‍.
മാതാവ്: പരേതയായ സുലൈഖ. ഭാര്യ: വാഹിദ. മക്കള്‍: നദ(ദുബൈ), നിമ്മി(ദുബൈ), സൈന്‍(ആസ്‌ട്രേലിയ). മരുമക്കള്‍: ഹാനി, ദര്‍വീശ്, നഹീദ.
ഖത്തറിലെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. അസാദ് മൂപ്പന്‍ അനുശോചിച്ചു.
|
Aster DM Healthcare Director Dr. Muhammad Nasser Moopen passes away


