ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പൂജ ചെയ്ത് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ട് ജ്യോല്‍സ്യനെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം മര്‍ദ്ദിച്ചു വിവസ്ത്രനാക്കി സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്നു. സംഭവത്തില്‍ യുവതിയും യുവാവും പോലീസ് പിടിയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. മഞ്ചേരി സ്വദേശിനി മൈമുന(44), നല്ലേപ്പിള്ളി സ്വദേശി എസ് ശ്രീജേഷ് എന്നിവരാണ് ജ്യോല്‍സ്യന്റെ പരാതിയില്‍ പിടിയിലായത്.
|
ചൊവ്വാഴ്ച വൈകീട്ട് മൈമുനയും മറ്റൊരാളും കൊല്ലങ്കോട്ടെ ജ്യോല്‍സ്യന്റെ വീട്ടിലെത്തിയാണ് പൂജയ്ക്ക് ക്ഷണിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോല്‍സ്യന്‍ കൊഴിഞ്ഞമ്പാറയിലെത്തി. ഈ സമയം ജ്യോല്‍സ്യനെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചുള്ളയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വിവസ്ത്രനാക്കിയ ശേഷം വിവസ്ത്രയായി നിന്ന മൈമുനയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോകളെടുത്തു.
തുടര്‍ന്ന് ജ്യോല്‍സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണവും പണവും അപഹരിച്ചു. 20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് സ്ത്രീകള്‍ അടക്കം 9 പേര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നുവെന്നും ഇവര്‍ പുറത്തുപോയ സമയത്ത് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ജ്യോല്‍സ്യന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ALSO READ: വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.5 ലക്ഷം തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





