ബഹിരാകാശ യാത്ര നടത്തി പ്രശസ്തനായ സുൽത്താൻ അൽ നയാദിയെ യുഎഇയുടെ യുവജനമന്ത്രിയായി തിരഞ്ഞെടുത്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് പുതിയ വകുപ്പ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
|
യുവജനമന്ത്രിയെ നിർദേശിക്കാൻ കഴിഞ്ഞവർഷം സപ്തംബറിൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
42കാരനായ നയാദി കഴിഞ്ഞവർഷമാണ് ബഹിരാകാശയാത്ര നടത്തി ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ അറബ് പൗരനായത്.
186 ദിവസമാണ് നയാദി ബഹിരാകാശനിലയത്തിൽ കഴിഞ്ഞത്. ഇക്കാലയളവിൽ പൊതുജനങ്ങൾക്കായി ബഹിരാകാശ നിലയിൽ 200ലേറെ പരീക്ഷണങ്ങൾ നടത്തുകയും ഇതിന്റെ വീഡിയോകൾ അദ്ദേഹം പുറത്തുവിടുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





