23
Sep 2025
Fri
23 Sep 2025 Fri
Laxmi lal

കായികതാരമായ വിദ്യാര്‍ഥിനി പരിശീലനത്തിന് പോകവേ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂന്തോപ്പ് പള്ളിക്ക് തെക്ക് വശം വള്ളിക്കാട് മണിലാല്‍-മഞ്ജു ദമ്പതികളുടെ മകള്‍ ലക്ഷ്മിലാല്‍(19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കലവൂര്‍ കേരള ബാങ്കിന് സമീപമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അത്ലറ്റിക്‌സ് താരമായ ലക്ഷ്മിലാല്‍ വെറ്ററന്‍സ് താരമായ ആലപ്പുഴ സ്വദേശിനി വിനീതയ്‌ക്കൊപ്പം പ്രീതിക്കുളങ്ങരയിലെ സ്റ്റേഡിയത്തിലേക്ക് പോകുകയായിരുന്നു. സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

ALSO READ: Israel Attack Qatar: പ്രതികാരം ചർച്ചചെയ്യാൻ രണ്ടുദിവസത്തെ അറബ് – ഇസ്ലാമിക് ഉച്ചകോടി; കൊല്ലപ്പെട്ടവരുടെ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്ത് അമീർ

വിനീതയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ട്രെയ്ലര്‍ ലോറി സ്‌കൂട്ടറില്‍ തട്ടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ലക്ഷ്മിലാലിന്റെ തലയ്ക്കു പിന്നിലാണ് പരുക്കേറ്റത്. ഉടന്‍ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമ്പലപ്പുഴ ഗവ.കോളജില്‍ ബികോം വിദ്യാര്‍ഥിനിയാണ് ലക്ഷ്മിലാല്‍. അത്ലറ്റിക്‌സില്‍ 800, 1500 മീറ്റര്‍ മത്സരങ്ങളില്‍ ജില്ലാതല ജേതാവായിരുന്ന ലക്ഷ്മിലാല്‍ സംസ്ഥാന കായികമേളകളിലും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. സഹോദരന്‍ നന്ദു.

English Summary

A student athlete died in a road accident while on her way to training. The deceased has been identified as 19-year-old Lakshmilal, daughter of Manilal and Manju, residing near Vallikkad, south of Poothoppe Church in Alappuzha. The incident occurred yesterday around 4:30 PM near the Kerala Bank in Kalavoor.