25
Mar 2024
Tue
25 Mar 2024 Tue
attack against five chapel in idukki

കട്ടപ്പന: അഞ്ചു കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം. കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കുരിശുപള്ളി, പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ കമ്പനിപ്പടിയിലെ അമല മനോഹരി കപ്പേള, ഇരുപതേക്കര്‍, കമ്പംമെട്ട് മൂങ്കിപ്പള്ളം, കൊച്ചറ ഓര്‍ത്തഡോക്സ് കുരിശുപള്ളികള്‍ എന്നിവയാണ് അക്രമികള്‍ എറിഞ്ഞു തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ പുലര്‍ച്ചെ പള്ളികളില്‍ പ്രാര്‍ഥനയ്ക്കെത്തിയവരാണ് കുരിശു പള്ളികള്‍ ആക്രമിക്കപ്പെട്ടതായി കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിക്ക് സമീപമുള്ള ഗ്രോട്ടോയുടെ തുണിനും കേടുപാടുണ്ടായി. കമ്പനിപ്പടിയില്‍ പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കപ്പേളയുടെ ചില്ല് എറിഞ്ഞു തകര്‍ത്തതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.