കണ്ണൂര്‍: സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ഗുണ്ടായിസത്തിനെതിരേ പൊരുതി ശ്രദ്ധ നേടിയ കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. (Auto driver Chithralekha passed away) കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
|
പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. രാവിലെ 10.30ഓടെ പയ്യാമ്പലം കടപ്പുറത്താണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ
തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്.
2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. ദളിത് യുവതിയായിരുന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴില്‍ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.
അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു.
ചിത്രലേഖയുടെ ജാതിവിചേനത്തിനെതിരായ പോരാട്ടം ദേശീയശ്രദ്ധ നേടിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





