16
Mar 2025
Fri
16 Mar 2025 Fri
Auto driver dies in attack by bus conductor

ബസ് സ്റ്റോപ്പില്‍ നിന്ന് ഓട്ടോയില്‍ ആളെ കയറ്റിയതിന് ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു. മലപ്പുറം കോഡൂരിലാണ് സംഭവം. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. മര്‍ദനമേറ്റ അബ്ദുല്‍ ലത്തീഫ് ചികില്‍സ തേടി ആശുപത്രിയില്‍ വന്നിറങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരൂര്‍ മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസിലെ കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് ഓട്ടോറിക്ഷയ്ക്ക് കുറുകെയിട്ട് ഡ്രൈവിങ് സീറ്റില്‍ നിന്ന് അബ്ദുല്‍ ലത്തീഫിനെ പിടിച്ചിറക്കുകയും ക്രൂരമായി തല്ലുകയുമായിരുന്നു. അതേസമയമം അബ്ദുല്‍ ലത്തീഫിന്റെ മരണത്തിനു പിന്നാലെ ഓട്ടോഡ്രൈവര്‍മാര്‍ സ്വകാര്യ ബസ്സുകള്‍ റോഡില്‍ തടഞ്ഞു. ഒരാളെ തല്ലിക്കൊന്ന ശേഷം ബസ്സുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക