29
Sep 2023
Mon
29 Sep 2023 Mon

മലപ്പുറത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: എടവണ്ണ വടശ്ശേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.

റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.