24
Sep 2024
Sun
24 Sep 2024 Sun

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾക്ക് പ്രവേശനം നിഷേധിച്ചു. റൺവേ വികസനത്തിൻ്റെ ഭാഗമായി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Auto rickshaw banned in karippur Air Port

സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രതിഷേധിച്ചു. ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ഓട്ടോ റിക്ഷയിലെത്തുന്ന യാത്രക്കാർക്കും നേരിടുന്ന അസൗകര്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടറെ നേരിൽ വിളിച്ച് നിർദ്ദേശം നൽകി.

Auto rickshaw banned in karippur Air Port

വിഷയം എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽ പെടുത്തി ഉടൻ പ്രശ്നം പരിഹരിയ്ക്കുമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. വിമാനത്താവളത്തിൽ പ്രവേശിച്ച് യാത്രക്കാരെ ഇറക്കി
പാർക്ക് ചെയ്യാതെ നിശ്ചിത സമയത്തിനകം പുറത്ത് വരാൻ കഴിയാതെ പ്രയാസപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് പ്രവര്ത്തകര് ബോർഡ് മറച്ചുവച്ചു. സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോലിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വന്നു ബോർഡ് ചാക്ക് ഇട്ടു മൂടുക ആയിരുന്നൂ.