21
Sep 2022
Fri
21 Sep 2022 Fri

അഴീക്കോടൻ രാഘവൻ്റെ അമ്പതാം രക്തസാക്ഷിത്വ ദിനം സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തിന്റെ ഭാ​ഗമായി വോളന്റിയർമാർച്ചും റാലിയും നടന്നു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അഴീക്കോടൻ കുത്തേറ്റു മരിച്ച ചെട്ടിയങ്ങാടിയിൽ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിലും പുഷ്പാർച്ചന നടന്നു. ജില്ലാ സെക്രട്ടറി എംഎം വർഗീസ് പുഷ്പാർച്ചന നടത്തി. മുൻ മന്ത്രിയും എം എൽ എ യുമായ എ.സി. മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. 

 

ആലപ്പുഴയിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ്റെ നേതൃത്വത്തിൽ സി പി ഐ എം നേതാക്കളും അഴീക്കോടൻ്റെ കുടുംബാംഗങ്ങളും ജില്ലാ സെക്രട്ടറി എം വി ജയരാജൻ അടക്കമുള്ളവരും പുഷ്പാർച്ചന നടത്തി.