29
Nov 2025
Wed
29 Nov 2025 Wed
Baba al habeeb book released at SIBF 2025

പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ രചിച്ച പ്രിയപ്പെട്ട ബാപ്പ എന്ന പുസ്തകത്തിന്റെ അറബിക് വിവര്‍ത്തനം ബാബാ അല്‍ ഹബീബ് 44-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഡോ. സൈനുല്‍ അബിദീന്‍ ഹുദവി പുത്തനത്താണിയാണ് വിവര്‍ത്തനം നിര്‍വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ ഇസ് ലാമിക് അഫയേഴ്‌സ് ഡയറക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രകാശനം നിര്‍വഹിച്ചു. യുഎഇ എഴുത്തുകാരിയും ദാര്‍ അല്‍ യാസ്മീന്‍ പബ്ലിഷിങ് സ്ഥാപനത്തിന്റെ സിഇഒയുമായ ഡോ. മറിയം അല്‍ ശിനാസി, ശംസുദ്ദിന്‍ ബിന്‍ മുഹ് യുദ്ദീന്‍, കെ കെ എന്‍ കുറുപ്പ്, വി ടി സലീം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, കെ പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ALSO READ: പുരുഷന്‍മാരെ പ്രണയിക്കാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്ന് എഴുത്തുകാരി കെ ആര്‍ മീര

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക