തിരുവനന്തപുരം: മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം പത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ അധികമാണ് വൈകുന്നത്.
|
ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 1.45 മണിക്കൂറും മലബാര്‍ എക്‌സ്പ്രസ് 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്‌സ്പ്രസ് 50 മിനിറ്റും തിരുപ്പതികൊല്ലം ട്രെയ്ന്‍ 20 മിനിറ്റും മൈസൂരുകൊച്ചുവേളി ട്രെയ്ന്‍ 50 മിനിറ്റും വൈകിയോടുന്നു.
ഹംസഫര്‍ എക്‌സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക് കൊച്ചുവേളി എക്‌സ്പ്രസുകള്‍ ആറു മണിക്കൂറോളം വൈകും. ഐലന്‍ഡ് എക്‌സ്പ്രസ് ഒരു മണിക്കൂറും ഇന്റര്‍സിറ്റി എക്‌സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്‌സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു.
കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തൂടെയുള്ള ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യത കൂടുതലാണ്. പാളത്തിലേക്കുള്ള മണ്ണിടിച്ചിലും വെള്ളക്കെട്ടുമാണ് പലപ്പോഴും ട്രെയിനുകള്‍ വൈകിയോടാന്‍ കാരണമാകുന്നത്. കേരളത്തില്‍ മഴ കനക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.





