26
May 2024
Wed
26 May 2024 Wed
Bangladesh MP killed in Kolkatha

കൊൽക്കത്ത ഇന്ത്യയിലെത്തിയ ശേഷം കാണാതായ ബം​ഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മെയ് 18 മുതൽ കാണാതായ അൻവാറുൽ അസിമിനെയാണ് ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് ബം​ഗ്ലാദേശ് പൗരന്മാരെ പിടികൂടിയതായി ബം​ഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ ആവശ്യത്തിനായി മെയ് 12നാണ് അൻവാറുൽ അസിം ഇന്ത്യയിലെത്തിയത്. എംപിയെ കാണാതായതിനെ തുടർന്ന് കൊൽക്കത്ത ബാരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹ​ത്തെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക