|
ധക്ക: ലോകത്ത് കൂടുതല്‍ മുസ്ലിംകളുള്ള രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാന്‍ അനുമതി. തലസ്ഥാനമായ ധക്കയുടെ ഉത്തരഭാഗത്തെ നഗരമായ മൈമന്‍സിങ്ങിലെ പള്ളിയിലേക്കാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രാര്‍ഥനക്ക് അനുമതിയുള്ളത്. രാജ്യത്ത് അടുത്തിടെയായി ട്രാന്‍സ് വ്യക്തികള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചുവരുന്നതിനിടെയാണ് മൈമന്‍സിങ്ങ് പള്ളി കമ്മിറ്റിയുടെ നടപടി.
സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച പള്ളിയാണിത്. പള്ളിക്ക് പുറത്ത് നിസ്‌കരിക്കുന്നതിന് മുമ്പുള്ള അംഗശുചീകരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തീരുമാനം സന്തോഷം തരുന്നുവെന്നും ഇനി പള്ളിയില്‍ വന്ന് നിസ്‌കരിക്കുകയും ഖുര്‍ആന്‍ പാരായണത്തിലേര്‍പ്പെടുകയും ചെയ്യാമെന്ന് 42 വയസ്സുള്ള ട്രാന്‍സ് വ്യക്തി സോണിയ പറഞ്ഞു. ട്രാന്‍സ് വ്യക്തികളോടുള്ള വിവേചനം ഇസ്ലാമിക തത്വങ്ങള്‍ക്ക് എതിരാണെന്ന് പള്ളിയിലെ ഇമാം അബ്ദുല്‍ മുത്തലിബ് (65) പറഞ്ഞു.
Bangladesh opens mosque for transgender hijra community
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





