16
Jul 2023
Sun
16 Jul 2023 Sun

ഇത് മറക്കല്ലേ… ഓഗസ്റ്റില്‍ 10 ദിവസം ബാങ്ക് അവധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മറ്റന്നാള്‍ മുതല്‍ തുടങ്ങുന്ന ഓഗസ്റ്റ് മാസത്തില്‍ ബാങ്കുകള്‍ പത്ത് ദിവസം അവധിയായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താല്‍, വാണിജ്യ ബാങ്കുകള്‍ക്ക് ഈ വരുന്ന ഓഗസ്റ്റ് മാസത്തില്‍ 14 ദിവസം അവധിയായിരിക്കും. എന്നാല്‍ അതെല്ലാം കേരളത്തെ ബാധിക്കില്ല. ഞായറാഴ്ചയും രണ്ടും നാലും ശനിയാഴ്ചകളിലും സാധാരണ അനുവദിച്ച അവധികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് & റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേയ്‌സ്, ബാങ്ക്‌സ് ക്ലോസിങ് ഓഫ് അക്കൗണ്ട്‌സ് എന്നിങ്ങനെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ അവധി ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളത്.

ബാങ്ക് അവധി: എല്ലാ സംസ്ഥാനങ്ങളിലേയും ഉള്‍പ്പെടുത്തിയത്

ഓഗസ്റ്റ് 8: ടെന്‍ഡങ് ലോ റുംഫാത് (സിക്കിമില്‍ മാത്രം ബാങ്ക് അവധി)
ഓഗസ്റ്റ് 15: സ്വാതന്ത്ര ദിനം ( രാജ്യമെമ്പാടും അവധി)
ഓഗസ്റ്റ് 16: ഷാഹെന്‍ഷാഹി പാര്‍സി പുതുവര്‍ഷം( മുംബൈ, ബേലാപൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ മാത്രം)
ഓഗസ്റ്റ് 18: ശ്രീമന്ത ശങ്കരദേവ തിഥി (അസമില്‍ മാത്രം)
ഓഗസ്റ്റ് 28: ഒന്നാം ഓണം (കേരളത്തില്‍ ബാങ്ക് അവധി)
ഓഗസ്റ്റ് 29: തിരുവോണം (കേരളത്തില്‍ ബാങ്ക് അവധി)
ഓഗസ്റ്റ് 30: രക്ഷാബന്ധന്‍ (രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍)
ഓഗസ്റ്റ് 31: രക്ഷാബന്ധന്‍/ ശ്രീ നാരായണ ഗുരു ജയന്തി/ ഫാങ് ലബ്‌സോ (സിക്കിം, കേരള, ഉത്തര്‍ പ്രദേശ്, ഉത്തരരാണ്ഡ് എന്നിവിടങ്ങളില്‍ മാത്രം അവധി)

കൂടാതെ വാരാന്ത്യ അവധികള്‍

ഓഗസ്റ്റ് 6: ഞായറാഴ്ച
ഓഗസ്റ്റ് 12: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 13: ഞായറാഴ്ച
ഓഗസ്റ്റ് 20: ഞായറാഴ്ച
ഓഗസ്റ്റ് 26: രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 27: ഞായറാഴ്ച

കേരളത്തില്‍ ബാധകമാകുന്ന ബാങ്ക് അവധി

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ഓഗസ്റ്റ് മാസത്തില്‍ 10 ദിവസം അവധിയായിരിക്കും. നാല് ഞായാറാഴ്ചയും രണ്ടും നാലും ശനിയും കൂടാതെ സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഒന്നാം ഓണം (ഓഗസ്റ്റ് 28), തിരുവോണം (ഓഗസ്റ്റ് 29), ശ്രീ നാരായണ ഗുരു ജയന്തി (ഓഗസ്റ്റ് 31) എന്നിങ്ങനെയാണ് ഓഗസ്റ്റില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് അവധി വരുന്നത്.

Bank Holidays August 2023: Banks to remain closed on these days. Full list here