
![]() |
|
കാസര്‍കോഡ്: എം.എ റഹ്മാന്‍ രചിച്ച് മനോരമ ബുക്‌സ് പുസ്തകമാക്കിയ ബഷീര്‍ ദ മാന്‍; ഒരു ഡോക്യുമെന്ററിയുടെ അതിജീവന കഥ എന്ന പുസ്തകം പ്രകാശനംചെയ്തു. ഉദുമ മൂലയില്‍ എം.എ റഹ്മാന്റെ വീട്ടുമുറ്റത്ത് ആണ് പുസ്തകത്തിന്റെ പ്രകാശനന ചടങ്ങ് നടന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 117ാം ജന്മദിനമായിരുന്ന ചൊവ്വാഴ്ചയാണ് ചടങ്ങ് നടന്നത്. എഴുത്തുകാരന്‍ സുറാബ് പ്രകാശനകര്‍മം നിര്‍വഹിച്ചു. റഹ്മാന്റെ ഭാര്യയും സഹോദരിമാരും ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.
മീന്‍കാരി മുള്ളിയേട്ടിയുടെ കൈയില്‍നിന്ന് 20,000 രൂപ വായ്പയായി വാങ്ങി അയച്ചുകൊടുത്ത റഹ്മാന്റെ ഉമ്മ പരേതയായ ഉമ്മാലിയുമ്മയുടെ പങ്ക് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങിന്റെ തുടക്കം.
പ്രകാശന പരിപാടിയില്‍ പി.കെ മുകുന്ദന്‍ മോഡറേറ്ററായിരുന്നു. എം.എ റഹ്മാന്‍, ബഷീര്‍ ദ് മാന്‍ നിര്‍മാതാവ് കണ്ണംകുളം അബ്ദുല്ല, ഡോക്യുമെന്ററിയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എം.എ ഹസ്സന്‍, രവീന്ദ്രന്‍ പാടി, അബ്ദു കാവുഗോളി, സാഹിറ റഹ്മാന്‍, മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ നഹാസ് പി. മുഹമ്മദ് പ്രസംഗിച്ചു.
‘Basheer the Man’ book released by Manorama Books