ദുബായ്ഃ കഴിഞ്ഞ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതിന് പാക് ക്രിക്കറ്റ് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്സാദ ഫർഹാൻ എന്നിവർക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (BCCI) ഐസിസിക്ക് ഔദ്യോഗിക പരാതി നൽകി.
|
ഇരുവർക്കുമെതിരെ ബിസിസിഐ ബുധനാഴ്ച പരാതി നൽകിയതായും ഐസിസിക്ക് ഇ-മെയിൽ ലഭിച്ചതായും മാധ്യമങ്ങൾറിപ്പോർട്ട് ചെയ്തു.
സാഹിബ്സാദയും റൌഫും ഈ ആരോപണങ്ങൾ രേഖാമൂലം നിഷേധിക്കുകയാണെങ്കിൽ പരാതിയിൽ ഐസിസി വാദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ ഐ. സി. സി എലൈറ്റ് പാനൽ റഫറി റിച്ചി റിച്ചാർഡ്സണിന് മുന്നിൽ ഇരുവരും വാദം കേൾക്കാൻ ഹാജരാകേണ്ടിവന്നേക്കാം.
പഹൽഗാം ഭീകരാക്രമണത്തിൽ ഇരകളായവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട ഇന്ത്യൻ സായുധ സേനയ്ക്ക് തന്റെ ടീമിന്റെ വിജയം സമർപ്പിച്ചതിനും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ICC ക്ക് പരാതി നൽകിയതായും സൂചനയുണ്ട്. സെപ്റ്റംബർ 14ലെ മത്സരശേഷമുള്ള സൂര്യയുടെ പരാമർശങ്ങൾ രാഷ്ട്രീയമാണെന്ന് പിസിബി ആരോപിക്കുന്നു,
2022 ലെ ടി20 ലോകകപ്പിനിടെ മാച്ച് വിന്നിംഗ് സിക്സറുകളെ പരാമർശിച്ച് ഇന്ത്യൻ ആരാധകർ “കോഹ്ലി, കോഹ്ലി” എന്ന് വിളിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 21 ലെ മത്സരത്തിനിടെ, ഇന്ത്യയുടെ സൈനിക നടപടിയെ പരിഹസിക്കാൻ ഒരു വിമാനം താഴെയിറക്കുന്നതിനെ ചിത്രീകരിക്കാൻ ആണ് റൌഫ് ആംഗ്യങ്ങൾ കാണിച്ചത്.
മത്സരത്തിനിടെ, തന്റെ ബൌളിംഗ് സ്പെല്ലിൽ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനും അഭിഷേക് ശർമയ്ക്കും നേരെ അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തു. സാഹിബ്സാദ, അതേ മത്സരത്തിനിടെ, തന്റെ ബാറ്റിനെ മെഷീൻ ഗൺ പ്രോപ്പായി ഉപയോഗിച്ച് വെടിവയ്പ്പ് ആംഗ്യത്തോടെ ആഘോഷിക്കുക ഉണ്ടായി. ഇതും വിമർഷിക്കപ്പെട്ടു
റൌഫും സാഹിബ്സാദയും ഐസിസി ഹിയറിംഗിൽ അവരുടെ ആംഗ്യങ്ങൾ വിശദീകരിക്കേണ്ടിവരും, അവർക്ക് ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, പെരുമാറ്റച്ചട്ടം അനുസരിച്ച് അവർക്ക് വിലക്ക് നേരിടേണ്ടിവരും.- റിപ്പോർട്ടുകളിൽ പറയുന്നു.
BCCI complains against Rauf, Sahibzada to ICC; PCB against Suryakumar


