ബംഗളുരുവിന്റെ പ്രാന്തപ്രദേശമായ തനിസാന്ദ്രയില്‍ അറുപതോളം വീടുകള്‍ പൊളിച്ചുനീക്കി ബാംഗളൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി(ബിഡിഎ). സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് പൊളിച്ചുനീക്കല്‍ നടപടിക്കു ബിഡിഎ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം നോട്ടിസോ ഔദ്യോഗിക അറിയിപ്പോ നല്‍കാതെയാണ് രാവിലെ ഏഴിന് ബുള്‍ഡോസറുകളുമായി അധികൃതര്‍ വീടുകള്‍ പൊളിച്ചുനീക്കാനെത്തിയതെന്ന് വീടുകള്‍ നഷ്ടമായവര്‍ വിലപിക്കുന്നു.
|
നിയമപരമായാണ് തങ്ങള്‍ ഭൂമിയും വീടുകളുമൊക്കെ വാങ്ങിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണമടക്കം വിറ്റു ധനം സമാഹരിച്ച് മൂന്നു മാസം മുമ്പു മാത്രം ഇവിടെ വീടു വാങ്ങിയവരും ഒഴിപ്പിക്കല്‍ നടപടിക്കു വിധേയരായിട്ടുണ്ട്. സര്‍വേ 28/1, 28/2 എന്നിവയില്‍ പെട്ട ഭൂമിയാണ് ഒഴിപ്പിച്ചതെന്ന് ബിഡിഎ പറയുന്നു. അതേസമയം ഡി കെ ശിവകുമാറിന്റെ 13 ഏക്കര്‍ ഭൂമിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഇവിടമെന്നും ആ ഭൂമി വികസിപ്പിക്കുന്നതിന് വഴിയൊരുക്കാനാണ് ഒഴിപ്പിക്കല്‍ നടപടി അധികൃതര്‍ നടത്തിയതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഭൂമിയുടെ രേഖകള്‍ അടക്കം ഉണ്ടായിട്ടും നോട്ടിസ് പോലും നല്‍കാതെ ഒഴിപ്പിക്കല്‍ നടത്തിയതു ചോദ്യംചെയ്ത നാട്ടുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
ALSO READ: സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ 7 ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





