26
Mar 2024
Sat
26 Mar 2024 Sat

ബിഡിജെഎസ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കോട്ടയത്തും സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ ഇടുക്കിയിലും മത്സരിക്കും.
കോട്ടയത്ത് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ
തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാവേലിക്കര, ചാലക്കുടി സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പാർട്ടി പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും ആണ് മത്സരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിച്ച ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ ബിജെപിക്ക് വിട്ടുകൊടുത്താണ് പകരം കോട്ടയത്തും ചാലക്കുടിയിലും ബിഡിജെഎസ് മത്സരിക്കുന്നത്.