30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
NDA യിൽ പൊട്ടിത്തെറി,മുന്നണി വിടണമെന്ന് പ്രമേയം പാസാക്കി ബിഡിജെഎസ്, കടുത്ത പ്രതിസന്ധിയിൽ കേരളാ ബിജെപി

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ബിജെപി നേത്യത്വം നൽകുന്ന എൻഡിഇയിൽ പൊട്ടിത്തെറിക്ക് ഇടയാക്കി മുന്നണി വിടണമെന്ന് പ്രമേയം പാസാക്കി ബിഡിജെഎസ്. ബിജെപിയിൽ നിന്നും എൻഡിഎയിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച് മുന്നണി വിടുവാൻ ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃ ക്യാമ്പ് ആണ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് പ്രമേയം. വെള്ളാപള്ളി നടേശൻ നേതൃതം നൽകുന്ന SNDP ക്ക് കീഴിലുള്ള രാഷ്ടീയ പാർട്ടിയാണ് BDJS.

കഴിഞ്ഞ ഒമ്പത് വർഷക്കാലമായി ബിജെപിയുമായും ദേശീയ ജനാധിപത്യ മുന്നണിയുമായി ശക്തമായ സഖ്യകക്ഷിയായി നിന്നിട്ട് ബിഡിജെഎസിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബിജെപിയുമായും എൻഡിഎയുമായിട്ടുള്ള സഖ്യം വിടുന്നതിനും ആവശ്യമായ മുന്നണി ചർച്ചകൾ ബന്ധം സ്ഥാപിക്കുന്നതിനും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൂർണ്ണമായി ചുമതലപ്പെടുത്തുന്നു’- എന്ന പ്രമേയമാണ് ജില്ലാ നേതൃക്യാമ്പ് പാസാക്കിയത്.

പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത നേതൃക്യാമ്പ് തുഷാർ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement