28
Mar 2023
Sun
28 Mar 2023 Sun

ന്യൂഡൽഹി: പ്രധാനമന്ത്രിനരേന്ദ്രമോദിയെ വിമർശിച്ചതിന് വയനാട് എം.പി രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വം അയോഗ്യനാക്കിയതിന് പിന്നാലെ മണ്ഡലത്തിൻമേലുള്ള അവകാശവാദം ഉന്നയിച്ച് തുടങ്ങി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന് പാർട്ടി നേതൃത്വത്തോട് ബിഡിജെഎസ് നേതാക്കൾ ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി ബിഡിജെഎസ് നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി രാഹുൽഗാന്ധിക്കെതിരെ മത്സരിച്ചത് തുഷാർ വെളളാപ്പള്ളിയാണ്.