05
Feb 2025
Wed
05 Feb 2025 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: മലപ്പുറം തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലകപ്പെട്ടു. തേൾപാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയിൽ കരടിയുടെ ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. രാത്രി ഇതുവഴി സഞ്ചരിക്കുക ആയിരുന്ന കരടി കൂട്ടിൽ അകപ്പെടുകയായിരുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംസ്ഥാനത്ത് വന്യജീവി ആക്രമണം കൂടി വരുന്നതിനിടെ ആണ് പുതിയ സംഭവം. ഇതോടെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വനമേഖലകളിൽ പട്രോളിംഗ് ശക്തിപ്പെടുത്താനാണ് തീരുമാനം. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രൈമറി റെസ്‌പോന്‍സ് ടീമിനെയും പട്രോളിങ്ങിന് ഉപയോഗിക്കും.

വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ഇന്ന് ചേരും. വനംവകുപ്പ് ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. ഇന്നലെ മാത്രം മൂന്ന് പേരാണ് കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് മരിച്ചത്.

bear landed in Malappuram caged

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക