മൂന്നു ദിവസം കൊണ്ട് 3.27 ലക്ഷം രൂപ(14000 ദിര്‍ഹം) സമ്പാദിച്ച യാചകന്‍ അറസ്റ്റില്‍. ഷാര്‍ജയിലാണ് സംഭവം. ഷാര്‍ജ പോലീസിന്റെ ഭിക്ഷാടന വിരുദ്ധ യൂനിറ്റാണ് യാചകനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 14000 ദിര്‍ഹം രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്തു.
|
പള്ളിക്കു സമീപത്തു നിന്ന് ഭിക്ഷ യാചിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. മൂന്നു ദിവസം കൊണ്ട് ഇത്രയും വലിയ തുക ഭിക്ഷയെടുത്തു കിട്ടിയതെന്ന് ഇയാള്‍ മൊഴി നല്‍കി. വിദേശിയായ ഭിക്ഷാടകന്‍ അനധികൃതമായാണ് രാജ്യത്ത് തങ്ങിയിരുന്നതെന്നും പോലീസ് അറിയിച്ചു.
ഭിക്ഷാടനം കുറ്റകൃത്യമാണ് നല്‍കുന്നത് ഉത്തരവാദിത്വവും എന്ന പേരില്‍ ആരംഭിച്ച ബോധവല്‍ക്കരണ കാംപയിനിലൂടെയാണ് പോലീസ് ഭിക്ഷാടനം ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നത്. റമദാനിലെ വിശ്വാസികളുടെ അനുകമ്പ മുതലെടുത്ത് പണം പിരിക്കുന്ന പ്രവണത കൂടി വന്നതിനെ തുടര്‍ന്നാണ് പോലീസ് ഭിക്ഷാടകരെ പിടികൂടാനാരംഭിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





